Saturday, August 23, 2008

എമ്മാന്തരം

ടി.വിയില്‍ ചോദ്യോത്തരം.
ഭര്‍ത്താവിന്‌ തീരെ ഉറക്കമില്ല
എന്തു ചെയ്യണം മുസ്‌്‌ല്യാരേ?..

101 ആയത്തുല്‍കുര്‍സി ഓതി
ചെവിയില്‍ ഊതണം.

ആരോ കണ്ണുതട്ടിയതാ
വല്ലാത്ത ക്ഷീണം
ഇനീപ്പൊ എന്തു ചെയ്യും?

കടുകും മുളകും മന്ത്രിച്ചൂതി അടുപ്പിലിട്ട്‌
തിരിഞ്ഞുനോക്കാതെ പോവുക.

തലകറക്കമാണ്‌-
നില്‍ക്കാന്‍ പറ്റുന്നില്ല
എന്തു ചെയ്യും ഉസ്‌താദേ..?

ഫാത്തിഹയും കുല്‍ഹുവള്ളയും ഓതി
കറങ്ങിത്തിരിയുക.

കല്ലായിപ്പാലത്തില്‍ ആക്‌സിഡന്റ്‌
ആളുകിടന്നു പിടയുന്നു..
എന്താപ്പൊ പരിഹാരം?..

ടപ്പേ!
കറണ്ടു പോയി.
എമ്മാന്തരം!.

4 comments:

‍ശരീഫ് സാഗര്‍ said...

ടപ്പേ!
കറണ്ടു പോയി.
എമ്മാന്തരം!.

നരിക്കുന്നൻ said...

ഈ നശിച്ച കരണ്ട് പോകാന്‍ കണ്ട സമയം. ഇനീപ്പോ എന്താ ചെയ്യുക.

നന്നായിട്ടോ....

Sajjad said...

അന്ധവിശ്വാസങ്ങള്‍ ടി.വി യിലൂടെ ഇസ്ലാമിന്റെ ലേബലില്‍ വരുന്നത്‌ കാണുമ്പോള്‍ നമുക്കെന്തു ചെയ്യാം?

Basheer Vallikkunnu said...

ഞാനും കേട്ടിട്ടുണ്ട്. പലപ്പോഴും ടീവീ കുത്തിപൊളിക്കാന്‍ തോന്നും. ഇതേതായാലും കൊള്ളെണ്ടിടത്ത് കൊള്ളും.. നല്ല മൂര്‍ച്ചയുണ്ട്‌..