Monday, November 24, 2008

ഹിന്ദുക്കള്‍ ഈ രാജ്യദ്രോഹികളെ തള്ളിപ്പറയാത്തതെന്ത്‌..?

സന്യാസിനി പ്രജ്ഞസിംഗ്‌ (ഇടത്ത്‌) സ്വാമി ദയാനന്ദ്‌ പാണ്ഡെ (വലത്ത്‌) എന്നിവര്‍ ഹിന്ദു ഭീകരസംഘടനയായ അഭിനവ്‌ ഭാരത്‌ ഭോപ്പാലില്‍ സംഘടിപ്പിച്ച പൊതുവേദിയില്‍.
മുസ്‌്‌ലിംകള്‍ തീവ്രവാദികളാണ്‌. കൊള്ളരുതാത്തവരാണ്‌. കണ്ടമാനം പെറ്റുകൂട്ടുന്നവരാണ്‌. കള്ളന്മാരാണ്‌. പെണ്ണുപിടിയന്മാരാണ്‌. ഇറച്ചി തിന്നുന്ന അപരിഷ്‌കൃതരാണ്‌. കുളിക്കാതെ നടക്കുന്ന നാശങ്ങളാണ്‌. ഹാവൂൂൂൂ.... ഇങ്ങനെയൊക്കെ പറഞ്ഞുതീരുമ്പോഴാണ്‌ ഒരു യഥാര്‍ത്ഥ ഹിന്ദുവിന്‌ (ദൈവ വിശ്വാസികള്‍ക്കല്ല; ആര്‍.എസ്‌.എസ്‌, വി.എച്ച്‌.പി, ബജ്‌റംഗ്‌ദല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന തീവ്രവാദി ഹിന്ദുവിന്‌) ആശ്വാസം തോന്നുക. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞുതീരുമ്പോള്‍ മാത്രമാണ്‌ അവന്റെ കിതപ്പടങ്ങുന്നത്‌.മുസ്‌്‌ലിംകളില്‍ തീവ്രവാദികളുണ്ട്‌ എന്നത്‌ വാസ്‌തവം തന്നെ. അവരെ പിടികൂടി പരമാവധി ശിക്ഷ നല്‍കണം. തൂക്കിയോ വെടിവെച്ചോ കൊല്ലണം. രാജ്യത്ത്‌ ഓരോ തീവ്രവാദി ആക്രമണങ്ങള്‍ നടക്കുമ്പോഴും അതിന്റെ പിന്നില്‍ മുസ്‌്‌ലിംകളാണെങ്കില്‍ മുസ്‌്‌ലിം പണ്ഡിതന്മാര്‍ അതിനെ അപലപിക്കാറുണ്ട്‌. വെള്ളിയാഴ്‌ച ജുമുഅകളില്‍ അതിനിശിതമായ ഭാഷയില്‍ തീവ്രവാദികളെ തള്ളിപ്പറയാറുണ്ട്‌. ഡല്‍ഹി സ്‌ഫോടനങ്ങളോടനുബന്ധിച്ച്‌ ബട്‌ല ഹൗസില്‍ ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെന്ന ആരോപണത്തോടെ വെടിയേറ്റു മരിച്ചപ്പോള്‍ അതിന്റെ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടതും ഒപ്പം തീവ്രവാദത്തിനെതിരെ ഡല്‍ഹിയില്‍ പടുകൂറ്റന്‍ പ്രകടനം നടത്തിയതും മുസ്‌്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ്‌. ബഹുസ്വരതയുടെ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന്‌ ഇസ്‌്‌ലാം അനുശാസിക്കുന്നുണ്ട്‌. അന്യമതത്തെയും ആരാധനാലയങ്ങളെയും ബിംബങ്ങളെയും സഹിഷ്‌ണുതയോടെ വീക്ഷിക്കണമെന്നാണ്‌ പ്രവാചകന്റെ അധ്യാപനം. മക്കയിലെ പീഡനങ്ങള്‍ സഹിക്കാനാവാതെ മദീനയിലേക്ക്‌ പലായനം ചെയ്‌ത പ്രവാചകനും അനുയായികളും മദീനക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രസക്തമാണ്‌. മദീനയെ ആക്രമിക്കാന്‍ വിശുദ്ധ കഅബ ഉള്‍പ്പെടുന്ന ജന്മനാടായ മക്കയാണ്‌ വരുന്നതെങ്കിലും മദീനക്കാര്‍ക്കൊപ്പം ഉറച്ചുനിന്ന്‌ മക്കക്കെതിരെ പോരാടുമെന്നായിരുന്നു പ്രവാചകന്റെ ഉറപ്പ്‌. രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്നു പഠിപ്പിച്ചതും പ്രവാചകന്‍. ഈ പ്രവാചകാധ്യാപനങ്ങളിലും സത്യസന്ധമായ ഇസ്‌്‌ലാമിക ചരിത്രത്തിലും വിശ്വസിക്കുന്ന ആരും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ രാജ്യദ്രോഹി ആവുകയോ ചെയ്യുകയില്ല. കാശ്‌മീര്‍ താഴ്‌വരയിലെ കുപ്‌വാരയില്‍ പിടഞ്ഞൊടുങ്ങിയ മലയാളികളായ മുസ്‌്‌ലിം തീവ്രവാദികളെ പെറ്റുമ്മമാരും മതനേതൃത്വും തള്ളിപ്പറഞ്ഞു. നമ്മക്ക്‌ വലുത്‌ രാജ്യാണ്‌. മോന്റെ മയ്യത്ത്‌ കാണേണ്ട എന്നു പറഞ്ഞത്‌ രാഷ്ട്രമീമാംസയൊന്നും പഠിക്കാത്ത ഫയാസിന്റെ ഉമ്മയാണ്‌. ഫയാസിന്റെ ഉമ്മയുടെ ശബ്ദം മുസ്‌്‌ലിം സമുദായത്തിന്റെ ഉറച്ച ശബ്ദമാണെന്ന്‌ മുസ്‌്‌ലിലീഗ്‌ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാണ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും പ്രസ്‌താവിച്ചു. തീവ്രവാദത്തോട്‌ ഒരുകാലത്തും അനുനയമില്ലെന്ന്‌ അദ്ദേഹം ഊന്നിപ്പറയുകയുമുണ്ടായി. ഇന്ത്യയിലെ മുസ്‌്‌ലിം തീവ്രവാദികളുടെ ബുദ്ധികേന്ദ്രമായ ജമാഅത്തെ ഇസ്‌്‌ലാമിയും, ആ പാര്‍ട്ടിയുടെ പ്രയോക്താക്കളായ എന്‍.ഡി.എഫും ഒഴികെയുള്ള മുഴുവന്‍ മുസ്‌്‌ലിം സംഘടനകളും കേരളത്തില്‍ തീവ്രവാദ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നവരാണ്‌. (ജമാഅത്തെ ഇസ്‌്‌ലാമി ശാന്തി, സമാധാനം എന്നൊക്കെ കഷ്ടപ്പെട്ട്‌ ഉച്ചരിക്കുമെങ്കിലും ഉള്ളില്‍ നിറയെ വിഷമാണെന്ന്‌ ഏത്‌ ചെറിയ കുട്ടിക്കും അറിയാം) സുന്നി വിഭാഗങ്ങള്‍, മുജാഹിദ്‌ വിഭാഗങ്ങള്‍, വിദ്യാഭ്യാസ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എന്നിവ മുസ്‌്‌ലിം തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുകയും അതിനെതിരെ മഹല്ലുകളില്‍ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നവരാണ്‌.
ദേശദ്രോഹത്തിന്‌ എന്തെല്ലാം ചെയ്യാമെന്ന ഗവേഷണത്തിലാണ്‌ രാജ്യത്തെ ഹിന്ദുത്വ തീവ്രവാദികളെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലേഗാവ്‌ അഭിനവ്‌ ഭാരത്‌ എന്ന ഹിന്ദു ഭീകരസംഘടനയാണ്‌ ഇത്തരം നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. മലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട ചുരുളുകള്‍ അഴിയുംതോറും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഭീകരസംഘടനകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്താവുകയാണ്‌.മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ്‌ വര്‍ഗ്ഗീയ-വിഘടന വാദങ്ങള്‍ ശക്തി പ്രാപിക്കുന്നത്‌. മറാത്താ വാദത്തിന്റെ ശക്തമായ പിന്‍ബലത്തില്‍ ശിവസേനക്കാരും ഏതാനും മുസ്‌്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തി രാജ്‌താക്കറെയുടെ എം.എന്‍.എസും വിഘടനവാദത്തിനു നേതൃത്വം നല്‍കുമ്പോള്‍ അഭിനവ്‌ ഭാരതിന്റെ മേല്‍നോട്ടത്തിലാണ്‌ ഹിന്ദുത്വ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്‌. നാസിക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു രാഷ്ട്രസേനയുടെ പ്രവര്‍ത്തനം സെമിറ്റിക്‌ മതങ്ങള്‍ക്കെതിരായ പ്രചാരണമാണ്‌. അന്യമതങ്ങളെ നിന്ദിക്കുന്നതിന്റെ പരമാവധി നിന്ദിക്കാന്‍ ഹിന്ദു രാഷ്ട്രസേന അനുയായികളെ പഠിപ്പിക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട അധ്യാപനങ്ങളിലൂടെ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ്‌ എന്ന മുദ്രാവാക്യവുമായിട്ടാണ്‌ സംഘടനയുടെ പ്രവര്‍ത്തനം. ധന്യാജയ്‌ ദേശായിയാണ്‌ ഈ സംഘത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ധുലൈ പട്ടണം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഹിന്ദു ഭീകരസംഘടനയാണ്‌ ഹിന്ദു രാഷ്ട്ര സമിതി. തീവ്രവാദത്തിനെതിരായ പ്രകോപിപ്പിക്കുന്ന പോസ്‌റ്ററുകളുടെ പേരില്‍ ഒക്ടോബറില്‍ ഇവിടെ സാമുദായിക കലാപമുണ്ടായിരുന്നു. ഹിന്ദു വികാരമുണര്‍ത്തി കലാപമുണ്ടാക്കുക എന്നതാണ്‌ പ്രവര്‍ത്തനശൈലി. അഭിനവ്‌ ഭാരതിന്റെ നേതാക്കളുടെ ശക്തമായ പിന്തുണ സംഘടനക്കുണ്ട്‌. സവര്‍ക്കര്‍ എല്ലാ ഹിന്ദുക്കള്‍ക്കും ഹിന്ദുത്വ സൈനികശക്തി എന്താണെന്ന്‌ പഠിപ്പിച്ചിട്ടുണ്ടെന്ന്‌ ഹിന്ദു രാഷ്ട്ര സമിതിയുടെ വക്താവ്‌ സുനില്‍ ജെയിന്‍ പറയുന്നു. പൂനൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിവ ശംഭു സേനയാണ്‌ തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘം. ആര്‍.എസ്‌.എസുമായി യോജിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. ആര്‍.എസ്‌.എസ്‌ അംഗങ്ങള്‍ തന്നെയാണ്‌ ഈ സംഘടനയിലുമുള്ളത്‌. ഹിന്ദു തീവ്രവാദി സംഘടനകളെല്ലാം സംഗമിക്കുന്നത്‌ പൂനൈയിലാണ്‌. അഭിനവ്‌ ഭാരതിന്റെ അദ്ധ്യക്ഷയും സവര്‍ക്കറുടെ പേരമകളുമായ ഹിമാനിയാണ്‌ ഇവരുടെ യോഗം വിളിച്ചു ചേര്‍ക്കുക. ''ഞങ്ങളുടെ സന്യാസിനിയെയും (പ്രജ്ഞ) പുരോഹിത്‌ജിയെയും (ശ്രീകാന്ത്‌ പുരോഹിത്‌) കേസില്‍നിന്ന്‌ രക്ഷപ്പെടുത്താനുള്ള വക്കീലന്മാരും ഫണ്ടും ഞങ്ങളുടെ കൈവശമുണ്ട്‌.` പറയുന്നത്‌ ഹിന്ദു രാഷ്ട്രസമിതിയുടെ വക്‌താവ്‌ മിലിന്ദ്‌. താനെയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സേവാ സംഘ്‌ പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ എല്ലാ മാസവും സ്ഥിരമായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്‌. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ ആത്മീയനേതാക്കള്‍ പിടിയിലായപ്പോള്‍ മാത്രമാണ്‌ പരിശീലന ക്യാമ്പിന്‌ മുടക്കം നേരിട്ടത്‌. പ്രജ്ഞയും പാണ്ഡെയും മടങ്ങിയെത്തി ക്യാമ്പിനെ അഭിസംബോധന ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന്‌ ഹിന്ദു സേവാ സംഘിന്റെ നേതാവ്‌ രമേശ്‌ ഗൈക്കര്‍ പറയുന്നു. 1818ല്‍ മറാത്താ സാമ്രാജ്യം തകര്‍ന്നതു മുതല്‍ താനെ, നാസിക്‌, പൂനൈ മേഖലകളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. നിശ്ശബ്ദമായി രാഷ്ട്രവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഇവരെ സഹായിക്കാന്‍ കാലാകാലങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയം പ്രത്യേകം ശ്രദ്ധിച്ചു.
സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും രാജ്യത്ത്‌ മതങ്ങളെ തമ്മിലടിപ്പിച്ചവരുടെ ഉദ്ദേശ്യമെന്തായിരുന്നു എന്ന കഥാകഥനങ്ങളും ചര്‍ച്ച ചെയ്യുന്നത്‌ വെറുതെയായിരിക്കുന്നു. ഹിന്ദു, മുസ്‌്‌ലിം, ക്രിസ്‌ത്യന്‍ എന്ന രൂപത്തില്‍ മതനിരപേക്ഷ മനസ്സുകള്‍ വ്യക്തമായി വിഭജിക്കപ്പെട്ടാല്‍ അതിന്റെ രാഷ്ട്രീയ ലാഭം ബി.ജെ.പിക്കാണെന്ന്‌ ചരിത്രം പറഞ്ഞുതന്നിട്ടുമുണ്ട്‌. എന്നാല്‍ മലേഗാവ്‌ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു മഹാസഭ ഒഴികെയുള്ള ഹൈന്ദവ സംഘടനകള്‍ സ്വീകരിച്ച മൗനം ഏതൊരു മുസ്‌്‌ലിമിനും ഭയപ്പാടോടെയല്ലാതെ വീക്ഷിക്കാനാവില്ല. ഇന്ത്യയില്‍ നിറയെ വിവരമില്ലാത്ത മതേതരവിശ്വാസികളാണ്‌ ഉള്ളതെന്ന്‌ ബി.ജെ.പി ധരിച്ചുവെച്ചിരിക്കുന്നു. രാജ്യത്ത്‌ വിഭജനത്തിന്റെയും വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകിയ സവര്‍ക്കറുടെ പേരമകള്‍ ഹിമാനി നേതൃത്വം നല്‍കുന്ന അഭിനവ്‌ ഭാരത്‌ എന്ന ഹിന്ദു ഭീകരസംഘടനയും പ്രജ്ഞസിംഗ്‌, ദയാനന്ദ്‌ പാണ്ഡെ തുടങ്ങിയ കാവി വേഷം ധരിച്ച കാപാലികരും ലെഫ്‌. കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌ അടക്കം രാജ്യത്തെ ഭദ്രമായി കാക്കുന്നു എന്ന്‌ നാം വിശ്വസിച്ച സൈനികരും ഉള്‍പ്പെട്ട മലേഗാവ്‌ അടക്കമുള്ള സ്‌ഫോടനങ്ങളെപ്പറ്റി ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങള്‍ വന്നു കൊണ്ടിരിക്കെ ഈ ഭീകരന്മാരെ തള്ളിപ്പറയേണ്ട ബി.ജെ.പി അവരെ രക്ഷിക്കാന്‍ രംഗത്തെത്തിയിരിക്കുന്ന കാഴ്‌ച ഭീതിതമാണ്‌. ഹിന്ദുമതത്തിന്റെ ഭാഗമെന്ന്‌ നാം വിശ്വസിച്ച ഒരു സമുദായ സംഘടനയും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പോലും പേടിക്കുന്നത്‌ രാജ്യത്തെ തീവ്രവാദത്തിന്റെ പേരില്‍ അവഹേളനങ്ങള്‍ക്കു മേല്‍ അവഹേളനങ്ങള്‍ ഏറ്റുവാങ്ങിയ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന ഒന്നാണ്‌. എന്താണാവോ എന്റെ ഹിന്ദു സുഹൃത്തുക്കളുടെ ഉദ്ദേശ്യം..? തീവ്രവാദവുമായി ബന്ധപ്പെടുന്നത്‌ മൗലവിയായാലും സാധാരണക്കാരനായാലും തുറന്നെതിര്‍ക്കുന്ന ഇസ്‌്‌ലാമിക പണ്ഡിതസമൂഹമാണ്‌ ഇന്ത്യയിലുള്ളത്‌. ഈയവസരത്തിലാണ്‌ മലേഗാവ്‌ സ്‌ഫോടനക്കേസുമായി ബന്ധപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ 100 ലധികം സന്ന്യാസിമാര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നു പ്രഖ്യാപിക്കുന്നത്‌. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന്‌ വി എച്ച്‌ പിയാണ്‌ നേതൃത്വം നല്‍കുന്നത്‌. ഭീകരസംഘടനായ വി.എച്ച്‌.പിയുടെ കൈയിലെ കളിപ്പാവകളാണോ ആര്‍ഷഭാരതം ഏറെ ആദരിക്കുന്ന സന്യാസി സമൂഹം..?

10 comments:

‍ശരീഫ് സാഗര്‍ said...

മുസ്‌്‌ലിംകള്‍ തീവ്രവാദികളാണ്‌. കൊള്ളരുതാത്തവരാണ്‌. കണ്ടമാനം പെറ്റുകൂട്ടുന്നവരാണ്‌. കള്ളന്മാരാണ്‌. പെണ്ണുപിടിയന്മാരാണ്‌. ഇറച്ചി തിന്നുന്ന അപരിഷ്‌കൃതരാണ്‌. കുളിക്കാതെ നടക്കുന്ന നാശങ്ങളാണ്‌.

ബിനോയ് said...

ബി ജെ പി യും പരിവാറും ഹിന്ദു തീവ്രവാദികളെ അപലപിക്കുന്നില്ല എന്ന താങ്കളുടെ പരാതി കേട്ടിട്ട് ചിരിക്കാതെ വയ്യ. ഇക്കൂട്ടര്‍ ജയ് വിളിക്കുന്ന നരേന്ദ്ര മോഡിയാണ് ഈ നൂറ്റാണ്ടില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദേശദ്രോഹിയെന്ന് താങ്കള്‍ക്കൊരുപക്ഷേ അറിയില്ലായിരിക്കും. പക്ഷെ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ഹിന്ദുനാമധാരികള്‍ക്കും അത് നന്നായറിയാം. രാജ്യത്തെ സമസ്ത ഹിന്ദുക്കളുടെയും പ്രാതിനിധ്യം പരിവാരസംഘടനകള്‍ക്ക് ഏല്പ്പിച്ചുകൊടുക്കുകവഴി ഒരു ശരാശരി ഹിന്ദുവിനെ അപമാനിക്കുകയാണ് നിങ്ങളെപ്പോലെയുള്ളവര്‍ ചെയ്യുന്നത്. മതത്തിന്റെ പേരില്‍ രാഷ്ട്രിയമായി സംഘടിക്കാത്ത, അത് ചെയ്യുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന വലിയൊരു ജനസമൂഹം രാജ്യത്തുണ്ടെന്ന് നിങ്ങളറിയുക. താങ്കള്‍ അശങ്കപ്പെടേണ്ട. ഹിന്ദുക്കള്‍ അവരവരുടെ വീടുകളിലിരുന്ന് അപലപിക്കട്ടെ. അവരുടെ ശബ്ദം പരിവാരത്തിന്റെ ഉച്ചഭാഷിണിയിലൂടെ പുറത്തുകേള്‍ക്കാനുള്ള താങ്കളുടെ ആഗ്രഹം ആത്മഹത്യാപരമാണ്‌.

നതാഷ said...

താങ്കളുടെ ഈ ലേഖനം "ഹിന്ദു" എന്ന വാക്കിനു പകരം "മുസ്ലിം" എന്നും (അതു പോലെ തിരിച്ചും) BJP ക്കും പരിവാറിനും പകരം ഏതെങ്കിലും മുസ്ലീം തീവ്രവാദസംഘടനയുടെ പേരും (അതു പോലെ തിരിച്ചും) ന്യൂനപക്ഷം എന്നതിനു പകരം ഭൂരിപക്ഷം എന്നും (അതു പോലെ തിരിച്ചും) തിരുത്തി വായിച്ചു നോക്കൂ. ഇതില്‍ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും അപ്പോഴും ശരിയാകുന്നത് കാണാം. അതായത് തീവ്രവാദത്തെ ഹിന്ദു -മുസ്ലിം എന്നു തരംതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

പിന്നെ സന്ന്യാസി/ മൗലവി സമൂഹം അപലപിച്ചതു കൊണ്ടൊന്നും തീവ്രവാദം ഇല്ലാതാകുകയുമില്ല. ഒരു തീവ്രവാദിയെ, അവന്‍ ഹിന്ദുവാണെന്നോ മുസ്ലീമാണെന്നോ കണക്കിലെടുക്കാതെ ജനങ്ങള്‍ക്കെതിരായി, നമ്മളെല്ലാവര്‍ക്കുമെതിരായി, പ്രവര്‍ത്തിച്ചവന്‍ എന്ന രീതിയിലായിരിക്കണം നമ്മള്‍ കാണേണ്ടത്.

"എന്താണാവോ എന്റെ ഹിന്ദു സുഹൃത്തുക്കളുടെ ഉദ്ദേശ്യം..?"
എല്ലാവര്‍ക്കും ഒരുദ്ദേശമേയുള്ളൂ സുഹ്രുത്തേ, സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുക. അത്രമാത്രം.

Joker said...

ബിനോയുടെ കമന്റിന് താഴെ ഒരൊപ്പ് വെക്കുന്നു.

മറ്റൊഎഉ ചോദ്യം .. ചേകന്നൂര്‍ മൌലവിയെ കൊന്നത് ഏത് തരം തീവ്രവാദമായിരുന്നു എന്ന് ഒന്ന് വിശദീകരിച്ച് തരാമോ ???

മുക്കുവന്‍ said...

good article..

sign for mr binoy too..

minramster said...

അള മുട്ടിയത്‌ കൊണ്ടു ചേര കടിച്ചതാണെന്നു തോന്നുന്നു....

‍ശരീഫ് സാഗര്‍ said...

പിന്നെ സന്ന്യാസി/ മൗലവി സമൂഹം അപലപിച്ചതു കൊണ്ടൊന്നും തീവ്രവാദം ഇല്ലാതാകുകയുമില്ല. ഒരു തീവ്രവാദിയെ, അവന്‍ ഹിന്ദുവാണെന്നോ മുസ്ലീമാണെന്നോ കണക്കിലെടുക്കാതെ ജനങ്ങള്‍ക്കെതിരായി, നമ്മളെല്ലാവര്‍ക്കുമെതിരായി, പ്രവര്‍ത്തിച്ചവന്‍ എന്ന രീതിയിലായിരിക്കണം നമ്മള്‍ കാണേണ്ടത്.
ഇതാകട്ടെ ആപ്‌തവാക്യം. അവനവന്റെ വീട്ടില്‍ നിന്ന്‌ അവനെ ആട്ടിയിറക്കിയാല്‍ തീവ്രവാദം ഇല്ലാതാകും. താല്‍ക്കാലിക ലാഭങ്ങള്‍ക്കായി പലരും സന്ധി ചെയ്‌തതാണ്‌ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയത്‌.

കുഞ്ഞിക്കുട്ടന്‍ said...

Dear Sheriif
Do you know why we don't have a MLA of BJP ,RSS , Bajrangdal in kerala. It clearly shows taht the majority of hindu's are not communalists .It is sure taht no muslim or christians vote for any of these people .( people means those who don't have any polotical interest , i think those are the majority in kerala , conditions are different outside kerala).And the conitions will be same in the near future.We must take care about the politicians ,Congress ,CPM , NDF ,LEAGUE , BJP, PDP etc those who want to take the advantage of innocent people.And those channels and news papers doing the same for them.

ചിന്തകൻ said...

ബിനോയുടെ കമന്റിന് താഴെ എന്റെയും കൂടി ഒരൊപ്പ്

‍ശരീഫ് സാഗര്‍ said...

കൂടെ വന്നവര്‍ക്ക്‌ നന്ദി..