Monday, May 31, 2021

80:20 അനുപാതവും ന്യൂനപക്ഷ ക്ഷേമവും I 80:20 Ratio and Minority Welfare I...


ന്യൂനപക്ഷ സ്‌കോളർഷിപ്പ് എന്ന് പേരിടുക. എന്നിട്ട് 80 ശതമാനം ഒരു സമുദായത്തിന് തീറെഴുതിക്കൊടുക്കുക. മറ്റെല്ലാവർക്കും കൂടി വെറും 20 ശതമാനം. ഇതെന്തു നീതിയാണ്? നിഷ്‌കളങ്കമെന്നു തോന്നുന്ന ഈ ചോദ്യം കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കേരളത്തിൽ മുസ്‌ലിം വിരുദ്ധ പ്രചാരണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്താണിതിന്റെ യാഥാർത്ഥ്യം? 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വന്ന ശേഷവും അന്തരീക്ഷത്തിൽ അലഞ്ഞുനടക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുകയാണ്.

Sunday, May 23, 2021

ലക്ഷദ്വീപിൽ സംഭവിക്കുന്നതെന്ത്? I Is Sangh Parivar trying to turn Laksha...


ചുറ്റും ആഴക്കടൽ. ദിനംതോറും പെരുകുന്ന ഭരണകൂട ഭീകരത. ആശങ്കയിലാണ് ലക്ഷദ്വീപുകാർ. ശാന്തമായ ആ തീരവും കരിനിയമങ്ങൾ കൊണ്ട് കലക്കുകയാണ് കേന്ദ്ര സർക്കാർ. ബീഫ് നിരോധനം, വ്യാപകമായ സ്വകാര്യവൽക്കരണം, ടൂറിസത്തിന്റെ പേരിൽ ബാറുകൾ, ഗുണ്ടാ ആക്ടിലൂടെ അടിച്ചമർത്തൽ... നിഷ്‌കളങ്കരായ ഒരു ജനതയെ ഞെരുക്കുകയാണ് ഫാഷിസം. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള ഗൂഢാലോചനയിലാണ് സംഘ്പരിവാർ. എന്താണ് ലക്ഷദ്വീപിൽ സംഭവിക്കുന്നത്? അറിയാം.

Monday, May 17, 2021

ക്രിസ്ത്യാനികളുടെ ഫലസ്തീൻ I Palestinian Christians - Sagar Talks


മുസ്ലിംകൾ മാത്രമല്ല. ക്രിസ്ത്യാനികളും ജൂതന്മാരുമായ അറബികളുടെ പിന്മുറക്കാർ ഫലസ്തീനിൽ ജീവിക്കുന്നു. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ നീക്കം മുസ്ലിംകൾക്കെതിരാണ് എന്ന് വിശ്വസിച്ച് ആഹ്ലാദിക്കുന്നവരും ഫലസ്തീൻ പ്രശ്‌നം മുസ്ലിം പ്രശ്‌നം മാത്രമായി അവതരിപ്പിക്കുന്നവരും ഫലസ്തീനിലെ ക്രിസ്ത്യാനികളെക്കുറിച്ച് അറിയണം. അറബ് ദേശീയതയുടെ രാഷ്ട്രീയം അറിയണം.

Friday, May 14, 2021

ഫലസ്തീൻ പ്രശ്‌നത്തിന്റെ നാൾവഴികൾ- Israel Palestine Conflict | Israel Pa...


ഫലസ്തീൻ പ്രശ്‌നത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുന്നതിനു മുമ്പ് ആ രാജ്യത്തിന്റെ ചരിത്രം സാമാന്യമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ബി.സി 2500 മുതൽ എ.ഡി 2021 വരെയുള്ള ഫലസ്തീൻ പ്രശ്‌നത്തിന്റെ നാൾവഴികൾ അധികം വിശദീകരണങ്ങളില്ലാതെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.