Sunday, May 15, 2011

മുനീറും ഷാജിയും ജയിച്ചതെങ്ങനെ...?



എം.കെ മുനീറും കെ.എം ഷാജിയും ജയിച്ചതെങ്ങനെയാണ്‌...? തീവ്രവാദികളുടെ വോട്ട്‌ വാങ്ങി തിരുവനന്തപുരത്തേക്ക്‌ വണ്ടികയറാന്‍ ഒട്ടും താല്‍പര്യമില്ലെന്ന്‌ പച്ചയ്‌ക്ക്‌ പറഞ്ഞ രണ്ടുപേര്‍. ആ വര്‍ത്തമാനം കേട്ട പലരും മൂക്കത്ത്‌ വിരല്‍ വെച്ചു. എന്ത്‌ അസംബന്ധമാണ്‌ ഇവര്‍ വിളിച്ചുകൂവുന്നത്‌ എന്നു പറഞ്ഞ്‌ പഴിച്ചു. രാഷ്ട്രീയക്കാര്‍ അങ്ങനെ ഒരു വിഭാഗത്തിന്റെ വോട്ട്‌ വേണ്ട എന്നു പറയുന്നത്‌ വിഡ്‌ഢിത്തം വിഡ്‌ഢിത്തം..! മുനീറിനും ഷാജിക്കും ഭ്രാന്താണെന്നും ആര്‍.എസ്‌.എസ്സിന്റെ അച്ചാരം വാങ്ങിയവരാണെന്നും പ്രളയമായി. ബി.ജെ.പിക്ക്‌ ആര്‍.എസ്‌.എസ്‌ പോലെ മുസ്‌്‌ലിംലീഗിന്‌ എന്‍.ഡി.എഫ്‌ ആയാലെന്താ എന്നു ചോദിച്ചവരും വിരളമല്ല. എന്‍.ഡി.എഫിന്റെ അടുക്കളവാതിലിലൂടെ ചെന്ന്‌ ഇത്തിരി എരിവും പുളിയും ഉപ്പും സ്‌പൂണിലാക്കി വാങ്ങിയവരുമുണ്ട്‌. നാല്‌ വോട്ടുകള്‍ക്കു വേണ്ടി തീവ്രവാദികളുമായി ആരുമറിയാത്ത ബന്ധം സ്ഥാപിച്ചാല്‍ അത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ലേ എന്നു ചോദിച്ചവരും. ഇങ്ങനെ പോയാല്‍ മുനീറും ഷാജിയും ഒരു കാലത്തും ഇനി ജയിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞവരും. ഇപ്പറഞ്ഞവരെയെല്ലാം അടങ്കരെ അടക്കിക്കൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. മുനീറും ഷാജിയും ജയിച്ചിരിക്കുന്നു! അതു കറകളഞ്ഞ വോട്ടുകളാല്‍. എന്നാല്‍പ്പിന്നെ അതെങ്ങനെയായിരിക്കും എന്നതാണ്‌ പിന്നത്തെ ചോദ്യം. ആരാണ്‌ ഇവര്‍ക്ക്‌ വോട്ട്‌ ചെയ്‌തത്‌.
അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ്‌ വന്നു. പാര്‍ട്ടിയിലെ ചില സൗന്ദര്യപ്പിണക്കങ്ങള്‍. ഇന്ത്യാവിഷന്റെ പേരില്‍ മുനീറിനു പഴി.
കടുപ്പമുള്ള മണ്ഡലങ്ങളിലാണ്‌ രണ്ടാള്‍ക്കും നറുക്ക്‌ വീണത്‌. കെകെ പിപി. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയവനെന്ന പേരില്‍ ലീഗുകാരില്‍ പലര്‍ക്കും മുനീറിനോട്‌ പുഞ്ഞം. തൊണ്ടയില്‍ ഓപ്പറേഷന്‍ നടത്തി ഒന്നര മാസത്തെ മൗനവ്രതത്തിന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതിയ സമയത്തുതന്നെ വിവാദകാലം വന്നതിനാല്‍ മിണ്ടാന്‍ പറ്റാതായ ഷാജിക്കും കിട്ടി പ്രവര്‍ത്തകരുടെ വക ചില കൊട്ടുകള്‍. കൈച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പറ്റാത്തവരെന്ന്‌ വിധിയെഴുത്തുകള്‍. മുനീറിനില്ലാത്ത പാര്‍ട്ടി സ്‌നേഹം പ്രകടിപ്പിക്കാന്‍, മുനീറിനെതിരെ വോട്ട്‌ ചെയ്യാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്ത്‌ വിമാനം കയറിയ ലീഗുകാര്‍ ഗള്‍ഫിലുണ്ട്‌. അപ്പോള്‍പ്പിന്നെ കോഴിക്കോട്‌ സൗത്ത്‌ മണ്ഡലത്തിലും അങ്ങനെയുള്ളവര്‍ ഉണ്ടായേക്കാം. സാംസ്‌കാരികസംഗമം നടത്തിയാലൊന്നും സാധാരണക്കാരന്റെ വോട്ട്‌ കിട്ടില്ലെന്ന്‌ പറഞ്ഞ്‌ പിന്നെയും പുഞ്ഞം. അഴീക്കോട്ടാണെങ്കില്‍ എന്‍.ഡി.എഫുകാരുടെ വക നുണപ്രചരണങ്ങള്‍. മുസ്‌്‌ലിം വോട്ടുകള്‍ ഒറ്റയെണ്ണം ഷാജിക്ക്‌ കിട്ടില്ലെന്ന തറപ്പിക്കലുകള്‍. ആര്‍.എസ്‌.എസ്സിന്‌ സമുദായത്തെ ഒറ്റുന്നവനെന്ന സല്‍പ്പേര്‌. ഇരവിപുരത്തിനുശേഷം അഴീക്കോടുംകൂടി പിടിവിട്ടാല്‍ ഷാജിയുടെ രാഷ്ട്രീയഗ്രാഫ്‌ അടിയോടടുക്കുമെന്ന്‌ വീമ്പ്‌. മുനീറിനെതിരെ പ്രചരണം നടത്താന്‍ വേണ്ടി മാത്രം മത്സരിച്ച എസ്‌.ഡി..പി.ഐ സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടിയത്‌ 749 വോട്ട്‌. തീവ്രവാദരാഷ്ട്രീയത്തിന്‌ സമുദായത്തിന്റെ പിന്തുണ. ഷാജിക്കെതിരെ നുണ പറച്ചില്‍ യത്‌നത്തിന്‌ നിന്ന സുഡാപ്പികള്‍ക്ക്‌ കിട്ടിയത്‌ രണ്ടായിരത്തിത്തൊള്ളായിരത്തിന്റെ പുട്ട്‌. മലപ്പുറത്ത്‌ മുസ്‌്‌ലിംലീഗ്‌ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ നിന്ന സുഡാപ്പിക്ക്‌ 4683. പെരിന്തല്‍മണ്ണയില്‍ 1067. മലപ്പുറത്ത്‌ എസ്‌.ഡി.പി.ഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഒട്ടാകെ ലഭിച്ചത്‌ 44,415. മലപ്പുറത്ത്‌ കെ. ഉബൈദുല്ലയുടെ 44508 എന്ന ഭൂരിപക്ഷത്തിന്റെ അടുത്തുപോലും എസ്‌.ഡി.പി.ഐക്ക്‌ ജില്ലയില്‍ ആളില്ല. സുഡാപ്പിക്കാരന്റെ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും വോട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ഉറപ്പ്‌.
മുനീറും ഷാജിയുമാണ്‌ വിഷയം. ആര്‍ക്കും വേണ്ടാത്ത ഇവരെ ആരാണ്‌ ജയിപ്പിച്ചത്‌... ? എന്തായിരുന്നു വോട്ട്‌ ചെയ്‌തവരുടെ ഉദ്ദേശ്യം. അറിയാന്‍ താല്‍പര്യമുണ്ട്‌.

12 comments:

‍ശരീഫ് സാഗര്‍ said...

മുനീറിനില്ലാത്ത പാര്‍ട്ടി സ്‌നേഹം പ്രകടിപ്പിക്കാന്‍, മുനീറിനെതിരെ വോട്ട്‌ ചെയ്യാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്ത്‌ വിമാനം കയറിയ ലീഗുകാര്‍ ഗള്‍ഫിലുണ്ട്‌. അപ്പോള്‍പ്പിന്നെ കോഴിക്കോട്‌ സൗത്ത്‌ മണ്ഡലത്തിലും അങ്ങനെയുള്ളവര്‍ ഉണ്ടായേക്കാം

രജന said...
This comment has been removed by the author.
രജന said...

സുഡാപ്പിക്കാര്‍ ഇരവിപുരത്ത് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തതോടെ തന്നെ ഷാജിയെ ഒഴിവാക്കിയിരുന്നു. ഇന്ത്യയിലെ മുസ്്‌ലിംകളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എസ്.ഡി.പി.ഐക്ക് മലബാറില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ യൂത്ത് നേതാവ് മാത്രമായ ഷാജി ഒരു ഇരയോ പ്രതിയോഗിയോ അല്ല. ഷാജിയെ തോല്‍പ്പിക്കല്‍ ഇക്കുറിയും ലക്ഷ്യമിട്ടിരുന്നെങ്കില്‍ എസ്.ഡി.പി.ഐ മല്‍സരിക്കാതെ അവിടെ എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയായിരുന്നല്ലോ വേണ്ടിയിരുന്നത്. അത് ചെയ്തിരുന്നെങ്കില്‍ ഷാജിയിപ്പോള്‍ വയനാട്ടിലെ തണുപ്പില്‍ പുതപ്പിട്ട് മൂടി ഉറങ്ങുന്നുണ്ടാവും.
രണ്ട് വര്‍ഷം മാത്രമായ പാര്‍ട്ടി കേരളത്തില്‍ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം വോട്ട് നേടിയിട്ടുണ്ടെങ്കില്‍ അത് ഒട്ടും കുറവല്ല എന്നു തന്നെയാണ് ഞങ്ങളുടെ വിലയിരുത്തല്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാര്‍ട്ടിക്ക് 45 ശതമാനം വോട്ടുകള്‍ കൂടി. അമ്പത് വയസ്സുകാരന്‍ ഒരു ചാക്ക് അരി പൊക്കുന്നതിനെ രണ്ട് വയസ്സുകാരനോട് തന്നെക്കൊണ്ട് അതിന് പറ്റുമോ എന്നു ചോദിക്കുന്നതിന് തുല്യമാണ് മുസ്്‌ലിം ലീഗിന്റെ ഒരു സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തോളം വരുമോ എസ്.ഡി.പി.ഐക്ക് മലപ്പുറത്ത് ആകെ കിട്ടിയ വോട്ട് എന്നു ചോദിക്കുന്നത്. നിങ്ങള്‍ താരത്യമപ്പെടുത്തേണ്ടത് ലീഗിന് രണ്ട് വയസ്സായപ്പോള്‍ എത്ര വോട്ട് കിട്ടിയിരുന്നു എന്നതുമായാണ്. അതാണ് വിവേകം.
മുസ്്‌ലിം ലീഗ് രൂപീകരിച്ച കാലത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആളെക്കിട്ടാതെ പത്രപരസ്യം ചെയ്ത കഥയൊക്കെ ശരീഫ് സാഗര്‍ ഒന്ന് പഠിക്കണം. ഇങ്ങനെ 700 വോട്ടിലും ആയിരം വോട്ടിലുമൊക്കെ തുടങ്ങിയ ബി.എസ്.പി ഇന്ന് ഉത്തര്‍പ്രദേശ് ഭരിക്കുന്നുണ്ട്.
കര്‍ണാടകയിലെ 65 വാര്‍ഡുകളിലും ബാംഗ്ലൂര്‍ കോര്‍പറേഷനിലും എസ്.ഡി.പി.ഐക്ക് പ്രാതിനിധ്യമുണ്ട്. രാജസ്ഥാനിലെ രണ്ട് പഞ്ചായത്തുകള്‍ എസ്.ഡി.പി.ഐ ഭരിക്കുന്നു.
നേരത്തേ ലീഗിന് പത്തും പതിമൂന്നും എം.എല്‍.എമാരുണ്ടായിരുന്ന പശ്ചിബംഗാളില്‍ മുസ്്‌ലിം ലീഗ് ഇക്കുറി എസ്.ഡി.പി.ഐയുടെ പിന്തുണ തേടി വന്നു. അവടി മൂന്ന് മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐക്ക് ഏഴായിരത്തോളം വോട്ടുകള്‍ കിട്ടി. ശൂന്യതയില്‍ നിന്നാണ് ഇത്രയും വോട്ടുകള്‍ സൃഷ്ടിച്ചതെന്നോര്‍ക്കണം.
ഏതെങ്കിലും വ്യക്തിയെയോ പാര്‍ട്ടിയെയോ തകര്‍ക്കല്‍ എസ്.ഡി.പി.ഐയുടെ ലക്ഷ്യമില്ല. ബി.ജെ.പിയൊഴിച്ച് ഒരു പാര്‍ട്ടിയും അതിന്റെ ശത്രുവുമല്ല. നിലപാടുകള്‍ വിമര്‍ശിക്കപ്പെടും. അത് സ്വാഭാവികം.

Unknown said...

samudaya sauhardam agrahikkunna oro malayalikum ahladam pakarnnu kond shajium muneerum niyamasabayilekke...

Thahir said...

leegu partatthil parasyam koduttha mosham kadha anusmaricha suhrtthu oru karayam vittu poyi muslim leegu nilaninnathu kondanu sudappikkarkku innu indayil thangal paranja verottam nadatthanulla swadandryam kitti tudangiyathu.. athil samshayam undenkil thankalude tejessu patrattinte saudi editter sherfkkadu chodichaal mooppar padippichu tharum karayangal

‍ശരീഫ് സാഗര്‍ said...

രജന പറഞ്ഞതിന്റെ ചുരുക്കം അധികം വൈകാതെ എസ്‌.ഡി.പി.ഐ കേരളത്തില്‍ അധികാരത്തിലെത്തും എന്നാണ്‌.... പടച്ചവന്‍ തന്നെ രക്ഷിക്കട്ടെ.

Unknown said...

CH parajathu orkunu pragnantaya streeyude aduthupoy muslim leege ennu vilichal vayatile kutti sindaba vilikunna kalam varumenu epol aakalam aduthenna thonunnathu athukondu theevravathavum spm kootum hindu virodavum ellam vittu samudayathinte unnamanathinum rajyathinte purogahikum vendi pravarthikunna leeginte keezhil aninirakam

Unknown said...

ശരീഫ്‌ മനസ്സില്‍ കാക്കുന്ന മറുപടി മറ്റുളളവരുടെ നാവില്‍ നിന്ന്‌ കേള്‍ക്കുമ്പോഴുണ്ടാവുന്ന ആത്മസുഖം ആതാവും സുഹൃത്ത്‌ കാത്ത്‌ നില്‍ക്കുന്നത്‌. ഷാജിയും മുനീറും ജയിച്ചതിന്റെ കാരണം പലതാവുാാാംം...ഇന്ത്യാവിഷന്‍ വിവാദത്തിന്റെ രണ്ടാം എപ്പിസോഡ്‌ വന്നപ്പോള്‍ ഷാജി പാലിച്ച മൗനം ബുദ്ധി ജീവിയുടേതോ അതോ ................എതായാലും തൊണ്ട വേദന കാരണമായിരുന്നിലെന്നുറപ്പ്‌. പച്ച കണ്ടാല്‍ തൊണ്ട തൊടാതെ സിന്ദാബാദ്‌ വിളിക്കുന്ന ലീഗ്‌ കാലഘട്ടം കഴിഞ്ഞുവെന്ന്‌ മുനീറിന്‌ മനസ്സിലായി കാണണം. പിതാവിന്റെ പാരമ്പര്യം മാത്രം പോരാ നല്ല മകന്‍ കൂടിയായാലെ രക്ഷയുളളു എന്ന തിരിച്ചറിവാകും മുനീറിനെ രക്ഷിക്കുക.. കാത്തിരിക്കണം ഇനിയും പൊതുമരാമത്തിന്റെ മുഖം മിനുക്കാന്‍ അവസരം ഇനിയും കിട്ടുമോ എന്ന്‌....മുനീര്‍ ഫാന്‍സ്‌ അസോസിയേഷനെ ഞെട്ടിക്കുന്ന തീരുമാനങ്ങളെടുക്കാന്‍ ലീഗ്‌ നേതൃത്വം ആര്‍ജ്ജവം കാണിക്കുമോ...ചിലപ്പോള്‍ ഡെപ്യുട്ടി സ്‌പീക്കര്‍ കിട്ടാനും ചാാന്‍സ്‌...എന്നാല്‍ കമ്മീഷന്‍ പണം ഇന്ത്യാവിഷനിലേക്ക്‌ പോകില്ലല്ലോ...

Ummar said...

vaipokkan onnu nilkku
pacha kandaal thodhayalla swmtham jeevan kodukkan theyyarakunna cheruppakkaar undu ennu adhyam manassilakkuka
allathe league virodhathinte peril endhenkilum vilich parayalalla.
muneerum shajiyum jaichath votermar vote cheithittanu,leagukkar vottu cheyyunnath ethenkilum group nokkiyo,aale nokkiyo alla,anganeyenkil kunchapaakku pooripaksham engane kittum,panakkad thangal choondi kaanikkuna ethu vekthikkum ethartha leagukkaran vote cheyyum,pinne ente sudapi aadhyam ningalkku vendath pakwathayaanu,nee paranchathu pole ninakku 2 vayassu kaarante budhiye ollu,chaadi keri purappedum munbu cheyyunnathu thettano sheriyaano ennu nokkanam,daivam 50 alla 100 vayassu ayaalum leaginolam pakwatha sudapikku undakum ennu thonnunilla

Ummar said...

group undankil muneerinte group kunchappaakku vote cheyyummo
athava anganeyaanenkil vengarayil leagukkaarano muyuvan perum

Ummar said...

so thinking

Anonymous said...

മുനീര്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്നൊരു സംഗതി ഉണ്ടോ എന്നറിയില്ല റഫീഖേ... ഉണ്ടെങ്കില്‍ ഞാനതില്‍ അംഗമാവുകയുമില്ല. ഉണ്ടായിരുന്നെങ്കില്‍ മുനീറിന്റെ ഫോട്ടോ വെച്ചും ഫ്‌ളക്‌സുകള്‍ പൊങ്ങുമായിരുന്നില്ലേ...? പലതും കണ്ട്‌ കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഞെട്ടിയ ആളായതിനാല്‍ മുനീറിന്‌ ലീഗ്‌ നേതൃത്വത്തിന്റെയോ അണികളുടെയോ ഭാഗത്തുനിന്ന്‌ ഞെട്ടാന്‍ മാത്രം ഇനിയെന്തെങ്കിലും ഉണ്ടാകുമെന്നും ഞാന്‍ കരുതുന്നില്ല.