Wednesday, May 4, 2011

ബിന്‍ലാദന്റെ ശവമടക്ക്‌ എവിടെ നടത്തിയാലെന്താ...?


ബിന്‍ലാദന്റെ മൃതദേഹം കടലിലെറിഞ്ഞു എന്നത്‌ വലിയൊരു ചതിയായി പല മുസ്‌്‌ലിം നേതാക്കളും കൊണ്ടാടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ലോകത്തെ മനുഷ്യസ്‌നേഹികളെല്ലാം ഭയക്കുന്ന ഒരാളെ കൊന്നതിനേക്കാള്‍ വലിയ പാതകമാണോ കടലില്‍ തള്ളിയത്‌...? അമേരിക്കന്‍ വിരോധത്തിന്റെ രതിമൂര്‍ച്ഛയില്‍ ഈ മഹാപാതകിയെ തീവ്രമനസ്സിന്റെ ഉള്ളില്‍നിന്ന്‌ തള്ളാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ്‌ ശവഘോഷ വിവാദങ്ങള്‍.ചിലര്‍ പറയുന്നു ചെയ്‌തത്‌ ശരീഅത്ത്‌ വിരുദ്ധമാണെന്ന്‌. ശരീഅത്തിന്‌ അനുസരിച്ചായിരുന്നോ ലാദന്റെ പ്രവര്‍ത്തികള്‍..? അറിയാന്‍ കൗതുകമുണ്ട്‌. ബിന്‍ലാദന്‍ മതത്തിന്റെ യശസ്സുയര്‍ത്താനാണ്‌ ജിഹാദ്‌ നടത്തിയതെന്ന്‌ പറയാനുള്ള ധൈര്യം വിവരമുള്ള ഏതെങ്കിലും പണ്ഡിതനുണ്ടോ...? അമേരിക്ക ചെയ്‌തത്‌ നന്നായി എന്ന്‌ ആശ്വസിക്കുകയല്ലേ അന്തസ്സുള്ള മുസ്‌്‌ലിംകള്‍ കരുതേണ്ടത്‌. ഉസാമ എന്ന പ്രതിരൂപത്തിന്റെ സൃഷ്ടിപ്പിന്റെ ഉത്തരവാദി അമേരിക്ക തന്നെയെന്ന്‌ സമ്മതിക്കുമ്പോഴും അതായിരിക്കണം മാതൃകയെന്ന്‌ ഏതെങ്കിലും പണ്ഡിതന്‍ പറഞ്ഞതായി അറിവില്ല.
മുസ്‌്‌ലിം ലോകത്തിന്‌ ലാദന്‍ നല്‍കിയ സംഭാവനകളില്‍ പ്രധാനപ്പെട്ടത്‌ ഇവയാണ്‌

1. ഇസ്‌്‌ലാം അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായി കരുതുന്ന താടിയും തലപ്പാവും തീവ്രവാദത്തിന്റെ അടയാളമാക്കി.
2. യൂറോപ്പിന്റെ ഇസ്‌്‌ലാമോഫോബിയക്ക്‌ ആക്കം കൂട്ടി.
3. ജിഹാദിന്‌ ഇസ്‌്‌ലാം നല്‍കുന്ന മഹത്തായ അര്‍ത്ഥതലങ്ങളെ അപ്രസക്തമാക്കി ആ പദത്തെ ഭയത്തിന്റെ പര്യായമാക്കി.
4. മുസ്‌്‌ലിം പേരിനെപ്പോലും ഭയത്തിന്റെ അടയാളമാക്കി അമേരിക്ക നടത്തുന്ന കുരിശുയുദ്ധത്തിന്റെ എരിതീയിലേക്ക്‌ എണ്ണയൊഴിച്ചു.
5. നിരപരാധികളെ കൂട്ടക്കൊല ചെയ്‌ത്‌ ഇസ്‌്‌ലാമിനെ താറടിച്ചു.

അമേരിക്കയെ കുറ്റം പറയുന്നത്‌ തെറ്റല്ല. അതോടൊപ്പം ബിന്‍ലാദനും കൂട്ടിവായിക്കപ്പെടണം. ബിന്‍ലാദനും ഇനിയും പൊന്താനിരിക്കുന്ന ബിന്‍ലാദന്‍മാരും ലോകസമാധാനത്തിനു ഭീഷണിയാണെന്നും ലാദന്റെ ഗതി തീവ്രവാദികള്‍ക്ക്‌ പാഠമാകണമെന്നും പഠിപ്പിക്കാനുള്ള ഈ അവസരത്തെ അനാവശ്യ വിവാദത്തിലൂടെ തല്ലിക്കെടുത്തുന്നവരുടെ ഉള്ളിന്റെ ഇസ്‌്‌ലാമിന്റെ മഹത്തായ ആദര്‍ശത്തിന്റെ കണികയില്ലെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

7 comments:

‍ശരീഫ് സാഗര്‍ said...

ചിലര്‍ പറയുന്നു ചെയ്‌തത്‌ ശരീഅത്ത്‌ വിരുദ്ധമാണെന്ന്‌. ശരീഅത്തിന്‌ അനുസരിച്ചായിരുന്നോ ലാദന്റെ പ്രവര്‍ത്തികള്‍..? അറിയാന്‍ കൗതുകമുണ്ട്‌.

Anonymous said...

ബില്‍ലാദന്‍ ആരായിരുന്നാലും ജനാധിപത്യ സര്‍ക്കാര്‍ കുറ്റവാളികളെ നിയമത്തിന് മുമ്പിലാണ് കൊണ്ടുവരേണ്ടത്. അല്ലാതെ പല്ലിന് പകരം പല്ല് എന്നപോലുള്ള കാട്ടാളത്തം കാണിക്കുന്നത് അവര്‍ എത്രമാത്രാത്രം ജനാധിപത്യ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതിന്റെ തെളിവാണ്. അമേരിക്ക ഫാസിസ്റ്റ് രാജ്യമാണ്.
കസബിനെ നിയത്തിന് മുമ്പില്‍ കൊണ്ടുവന്നതിന് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് അഭിമാനിക്കാം.

mohammed sadik said...

DEAR .
AMERICA MATTORU RAJYATHINTE SAMMATHAMILATHE PAKISTHANIL KERY AKRAMAM NADATHIYATH NEETHEEKARIKKAN AVILLA ..ENTH KOND PHOTO YUM MATTUM KANIKAN MADIKKUNU ... PALSTENIANS KONN THALLUMBOL ATH KANIKAN AVARKK MADI ILLA . ENTHA ATH BHEEKARATHA ALLE..?
. NAM ENTHINA AVARKK CHOOTT PIDIKKUNNATH .BIN LADAN NYAYEEKARIKKAPPEDENDAVAN ELLA .PIDICH MANYAMAYI KODTAHI VAZHI SIKSHIKKAMYIRUINNILLE .LOKATH NADATHUNNA SAKALA THAMMADITHAVUM NADATHI VESHYAYUDE CHARITHRYAM ALLE AVARKK ..? .AMERICA YE BINLADANISM PARANH AVARKK ALAPM ANUKOOLAM NALKUNNATH. NEETHEKARIKKANAKILLA . LAKSHYAM NEDAN MARGAVUM NANNAVENDE . VYAKTHI ENNA NILAKK BIB LADIN KITTENDA NEETHI AYALKKUM LABHIKKENDI IRUNU .. BIN LADIN MARICHU ENN VISHWASIKKENDI VANNENKIL THANNE ATH THANNE SATHYAM ANENN .. ALLAHU ALAM

musthak kodinhi said...

sareef paranjad sheriya.binkladen marichennu america avakaashappedunnu.lokam sdhu vishwsikkunnu.sadhamine thookkiletti videoyil pakarthi lokathinu mumpil telecast chaida america ladente body lokathinu mumpil pradarshippikkathenthey?bin laden enna marunnu pilkaalath lokath eshade vannappol ladenu death certificate kodukkan chaida drama aano?llam kaathirunnu kaanaam. congrats sareef sagar

Unknown said...

ur right shareef

nazarkoodali said...

ജീവിക്കുവാൻ വേണ്ടിയുള്ള സമരം പലയിടങ്ങളിലായി നടക്കുമ്പോൾ ഇത്തരം ചിന്തകൾക്കു പ്രസക്തിയില്ല.തീവ്രവാദം എന്ന അവസ്ഥ അടുത്തു തന്നെ ഇല്ലാതാവും.അല്ലാതെ ശരീഅത്തിനനുസരിച്ച് ജീവിക്കാത്ത ഒരാൾക്ക് അതിനനുസരിച്ചുള്ള നീതി എന്തിനു നല്കണം.യുവ തലമുറ മാറിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

‍ശരീഫ് സാഗര്‍ said...

ബിന്‍ലാദന്‍ കൊല്ലപ്പെട്ടുവെന്ന്‌ അനുയായികള്‍ തന്നെ സമ്മതിച്ചിട്ടും അല്‍ഖാഇദ വെബ്‌സൈറ്റുകളില്‍ അറിയിപ്പ്‌ കൊടുത്തിട്ടും അതു വിശ്വസിക്കാന്‍ ലാദനെ സ്‌നേഹിക്കുന്നവര്‍ക്കും അമേരിക്കയെ അനാവശ്യമായി എതിര്‍ക്കുന്നവര്‍ക്കും സാധിക്കുന്നില്ല. ചിത്രം കാണ്ടില്ലെന്നാണ്‌ പരാതി. ചിത്രം കാണിച്ചാല്‍ വ്യാജമെന്ന്‌. അല്ലെങ്കില്‍ ചിത്രം പ്രചരിപ്പിച്ച്‌ അമേരിക്കന്‍ വിരുദ്ധ പ്രചാരണം. വല്ലാത്തൊരു കൗമ്‌...